7/11/12


എന്‍റെ വകയും കിടക്കട്ടെ ഒരു റിവ്യൂ !!!


നല്ല ഫസ്റ്റ് ക്ലാസ്സ്‌ പാല്‍പായസം കുടിച്ചതിനു ശേഷം ഇഞ്ചി കടിച്ചാല്‍ ഉണ്ടാകുന്ന വികാരമാണ് ഉസ്താദ്‌ ഹോട്ടല്‍ കണ്ടതിനു ശേഷം തട്ടത്തിന്‍ മറയത്തു കണ്ടപ്പോള്‍ തോന്നിയത്...

ഉസ്താദ്‌ ഹോട്ടല്‍ is a class...a perfect class from Anwar Rasheed and Crew...ഭക്ഷണം എങ്ങിനെ ഉണ്ടാക്കണം എന്നല്ല..എന്തിനു ഉണ്ടാക്കണം എന്ന് പഠിപ്പിക്കുന്ന സിനിമ...
Full credits goes to Anwar Rasheed,Listin Stephen,Anjali Menon, Lokanathan, Gopi Sunder,Thilakan Sir,Dulquar....പറയാന്‍ തുടങ്ങിയാല്‍ ലിസ്റ്റ് അങ്ങനെ നീണ്ടു പോകും...
Inspired from a True Story, they have produced a master class script...തിലകന്‍ സര്‍ ...മലയാളത്തിന്‍റെ ഇട്ടാ വട്ടത്തില്‍ കിടന്നു മാത്രം കറങ്ങണ്ട നടന്‍ ആയിരുന്നില്ല നിങ്ങള്‍... ..
Anwar..U've got talent in you...Please choose good scripts like this...You have a long way to go...Ustad Hotel-Must Watch !!

ഒരു Love Story എന്ന് പറയുന്നതിലും നല്ലത് കേരളത്തിലെ യുവാക്കളെ ആവേശം കൊളളിക്കാനും വിസില്‍ അടിപ്പിക്കാനും പോന്ന ഡയലോഗുകള്‍ കുത്തി നിറച്ച ഒരു പക്കാ മസാല entertainer എന്ന് പറയുന്നതാവും നല്ലത്...There is nothing else in it...സിനിമ കഴിഞ്ഞപ്പോള്‍ ഉണ്ടായ ക്ലാപ്സ് കേട്ടപോള്‍ ഓര്‍മ വന്നത് മായാവി എന്ന സിനിമയില്‍ സലിം കുമാര്‍ പറയുന്ന സംഭാഷണം ആണ് -" എനിക്ക് വട്ടായതാണോ...അതോ നാട്ടുകാര്‍ക്ക്‌ മൊത്തം വട്ടായതാണോ"...പിന്നീടാണ് മനസിലായത് ബുദ്ധിജീവികള്‍ എന്നും ന്യൂനപക്ഷം ആയിരിക്കും എന്ന്...പ്രണയം എന്ന വികാരത്തെ ചിക്കന്‍ ബിരിയാണിയോടും, സ്യ്മോണ്ട്സ്-ന്‍റെ വിക്കെറ്റ്‌ എടുത്ത ശ്രീശാന്ത്‌-ന്‍റെ വികാരത്തോടും ഉപമിച്ച ആദ്യ മലയാള സിനിമ എടുത്ത ആള്‍ എന്ന നിലയില്‍ വിനീത് ശ്രീനിവാസന് ആഹ്ലാദിക്കാം...അച്ഛന്‍ മരിച്ചാലും ഷോക്ക്‌ അടിച്ചാലും ഒരേ വികാരം മാത്രം ഉള്ള ഒരു നായികയെ വെച്ച് ഇത്രയും പരാക്രമങ്ങള്‍ ഒക്കെ കാണിക്കാന്‍ പറ്റിയല്ലോ എന്ന് ഓര്‍ത്തു വിനീതിനും കൂട്ടുകാര്‍ക്കും അഹങ്കരിക്കുകയും ആവാം...
വിനീത് അച്ഛന്‍റെ സ്കൂളില്‍ നിന്ന് പഠിച്ചത് സിനിമ എന്ന കല അല്ല...സിനിമ എന്ന കച്ചവടം മാത്രമാണ് എന്ന് മനസ്സിലാക്കി തരുന്ന ഒരു ചിത്രം മാത്രമാണ് തട്ടത്തിന്‍ മറയത്ത്...

No comments:

Post a Comment