8/5/12



എത്രയും പ്രിയപ്പെട്ട കൂട്ടുകാരാ...

മച്ചാ...

നീ എവിടെ ആണെന്ന് എനിക്ക് അറിയില്ല...പക്ഷെ നീ അറിയണം ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത..ഞാന്‍ ഉള്‍പടെ ഉള്ള മാന്യ മഹാ ജനങ്ങള്‍ ഇന്ന് 'FRIENDSHIP DAY' ആഘോഷിക്കുന്നു..:)
ഇന്ന് ഇവിടെ പല മഹാസംഭവങ്ങളും നടക്കുന്നെടാ Friendship Day-യുടെ പേരില്‍..പലതും FACEBOOK പ്രകടനങ്ങള്‍..."HAPPY FRIENDSHIP DAY WISHES TO ALL"..."HAPPY FRIENDSHIP DAY"...ഇങ്ങനത്തെ ഐറ്റംസ് കണ്ടു കണ്ടു മടുത്തു അളിയാ...നമ്മള്‍ ഒന്നിച്ചു ഉണ്ടായിരുന്ന നാലു വര്‍ഷത്തില്‍ ഒരിക്കല്‍  പോലും നമുക്ക് ആസ്വദിക്കാന്‍ പറ്റാതെ പോയ ദിവസം-"ഓഗസ്റ്റ്‌ മാസത്തിലെ ആദ്യത്തെ Sunday"...നമുടെ പിഴ അളിയാ...നമ്മുടെ വലിയ പിഴ..:(

പക്ഷെ  അന്നത്തെ ഓരോ ദിവസവും നമ്മുക്ക് Friendship Day ആയിരുന്നു അല്ലെ...ഒരുമിച്ചു എഴുതി തോറ്റ പരീക്ഷകള്‍, കറങ്ങി നടന്ന സ്ഥലങ്ങള്‍, കുടിച്ചു തീര്‍ത്ത കള്ള് കുപ്പികള്‍, കണ്ടു തള്ളിയ സിനിമകള്‍, ഉണ്ടാക്കിയ പൊല്ലാപ്പുകള്‍...അങ്ങനെ എന്തൊക്കെ...എനിക്ക് നിന്നെ ഓര്‍ക്കാന്‍ ആ ദിവസങ്ങള്‍ മാത്രം മതി...


കൈ വിട്ടു പോയി എന്ന് തോന്നിയ ആ നശിച്ച നിമിഷത്തില്‍ ഞങ്ങളെ ആരെയെങ്കിലും ഒന്ന് ഓര്‍ത്തിരുന്നെങ്കില്‍, വിട്ടു കൊടുക്കില്ലായിരുന്നു നിന്നെ...
ഇന്നും ജീവിക്കുന്നു നീ ഞങ്ങളുടെ മനസ്സുകളില്‍...അല്പം പോലും പ്രായം കൂടാതെ...അല്പം പോലും ചിരി മായാതെ...ഞങ്ങളുടെ പഴയ ഹരികൃഷ്ണന്‍ ആയി..ഞങ്ങളുടെ സ്വന്തം ഹരി ആയി....

ഇത്തിരി ഔപചാരികതയോട് കൂടി ഞാന്‍ പറയട്ടെ കൂട്ടുകാരാ..."HAPPY FRIENDSHIP DAY"...

No comments:

Post a Comment