ഈശ്വരാ ഭഗവാനേ...ജോണി ആന്റണിക്ക് നല്ലത് മാത്രം വരുത്തണേ...
എന്നാലും ആ പരമ ദുഷ്ടന്‍...!!!
കോട്ടയം കുഞ്ഞച്ചനും മൈക്കും (Loudspeaker) പിന്നെ സിബിയും ഉദയനും ചേര്‍ന്ന് മമ്മുട്ടിക്ക് വേണ്ടി പടച്ചു വിട്ട മറ്റു പല കഥാപാത്രങ്ങളും സമാസമം ചേര്‍ത്ത് ഉണ്ടാകിയെടുത്ത പകുതി പോലും വേവാത്ത, വായില്‍ വെക്കാന്‍ കൊള്ളില്ലാത്ത ഒരു പ്രത്യേകതരം കരിഞ്ഞ വിഭവമാണ് ജോണി ചേട്ടന്‍റെ താപ്പാന എന്ന് പറയുന്ന ചലച്ചിത്ര മഹാ കാവ്യം.ഈ ഓണ വിഭവം കഴിക്കുന്നതിലും എന്ത് കൊണ്ടും ഭേദമാണ് ജോണി ചേട്ടന്‍റെ തന്നെ തുറുപ്പുഗുലാനും പട്ടണത്തില്‍ ഭൂതവും 25 തവണ വീതം കാണുന്നത്.
എങ്ങിനെ ഒരു ജോണി ആന്റണി ചിത്രം ഉണ്ടാക്കാം ( അഥവാ ഉണ്ടാക്കാതിരിക്കം ) എന്ന് മനസിലാക്കാന്‍ ആഗ്രഹിക്കുന്ന സിനിമ മോഹികളായ ചെറുപ്പക്കാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട സാധനമാണ് സിന്ധുരാജ് എഴുതി എന്ന് അവകാശപ്പെടുന്ന താപ്പാനയുടെ തിരക്കഥ.പ്രതികാര ദാഹിയായ നായിക,ചുവന്ന ബുള്ളെറ്റ്-ഇല്‍ നടക്കുന്ന പ്രധാന വില്ലന്‍, കലങ്ങിയ കണ്ണുകളുമായി കറങ്ങി നടക്കുന്ന സഹ വില്ലന്‍, വെള്ളയും വെള്ളയും ഇട്ട ഒരു പഞ്ചായത്ത് മെമ്പര്‍, ക്ലൈമാക്സ് രംഗങ്ങളിലെ തൂത്തുവാരി ഇടി, തുടങ്ങി അധികം സിനിമകളില്‍ കാണാത്ത തരം കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കൊണ്ട് സംപുഷ്ടമാണ് താപ്പാന.തിരക്കഥ കൃത്തിന്റെ മഹാ വൈഭവം...അല്ലാതെ എന്തു പറയാന്‍ !!
ചിത്രം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ എനിക്ക് ആ സത്യം മനസിലായി-തുറുപ്പുഗുലാനും പട്ടണത്തില്‍ ഭൂതവും ഒക്കെ വേള്‍ഡ് ക്ലാസ്സിക്സ് ആയിരുന്നെന്ന്.
താപ്പാന= മമ്മൂട്ടിക്ക് പറ്റിയ മറ്റൊരു അബദ്ധം അഥവാ ഒരു JOHNY ANTONY ചിത്രം !!!

No comments:
Post a Comment